Sunday, September 19, 2010

ഒന്നാം ക്ളാസ്സിനെ സ്നേഹിച്ച പെണ്‍കുട്ടി..

വണ്ടി  സ്കൂളിന്റെ മുറ്റത്ത്‌ ഒരു ഇരമ്പലോടെ നിന്നു...സുമംഗല പതുക്കെ  ഡോര്‍ തുറന്നു പുറത്തേക്കു ഇറങ്ങി.. സ്കൂള്‍ വല്ലാതെ മാറിയിരിക്കുന്നു...സ്കൂളിന്റെ മുറ്റത്ത്‌. തണല്‍ വിരിച്ചിരുന്ന ഇലഞ്ഞി മരമെവിടെ..?അതിന്റെ...മനസ്സ് മയക്കുന്ന  മണം എവിടെ....

പടവുകള്‍ ഇല്ലാത്ത..നല്ല  പൂഴി മണ്ണുള്ള മുറ്റം എല്ലാം  സിമെന്റ് ഇട്ടിരിക്കുന്നു..

           സുമംഗല ചെവിയോര്‍ത്തു ..പണ്ട് നാരാണന്‍ മാഷ് പഠിപ്പിച്ച പാട്ടു വല്ലതും  കേള്‍ക്കുന്നുണ്ടോ?....ഇല്ല..ആകെ ഒരു ബഹളമുണ്ട്...ഒന്നും വ്യക്തമായി കേള്‍ക്കുന്നില്ല...

പതുക്കെ  സ്കൂളിനടുത്തോട്ടു  നടന്നു..  ആരാ..ആരെ കാണാനാ..?
പെട്ടെന്നുള്ള  ചോദ്യം കേട്ട്..സുമംഗല തിരിഞ്ഞുനോക്കി..
പരിചയമില്ലാത്ത  മുഖം.  മുഖത്ത് പലവിധ ചോദ്യങ്ങളും സം ശയങ്ങളുമായി   ...ഒരു സ്ത്രീ ..

        സുമംഗല ചോദിച്ചു ഒന്നാം ക്ളാസ് ...ഒന്നാം ക്ളാസ് ഇപ്പൊ എവിടെയാ?? ..
അവര്‍ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക്   സുമംഗല  യാന്ത്രീകമായി നടന്നു.

 പുറത്തുള്ള ജനാലയിലൂടെ അവള്‍ കൌതുകത്തോടെ ഒന്നാം ക്ളാസ് നോക്കി ..
കുറെ കുട്ടികള്‍  യുനിഫോമുകള്‍ അണിഞ്ഞു ചിട്ടയോടെ  ഇരിക്കുന്നു..അവരുടെ മുമ്പില്‍ ഒരു ടീച്ചര്‍ വെളുത്ത ബോര്‍ഡില്‍ മഷിപെന്നുകൊണ്ട്..ഇംഗ്ലീഷ്  വാക്കുകള്‍ എഴുതികൊണ്ടിരിക്കുന്നു...

        എവിടെ  നാരാണന്‍ മാഷ്...വീണ്ടും  ആ  ശബ്ദത്തിനു  വേണ്ടി കാതോര്‍ത്തു...സ്പഷ്ടതയോടെ മലയാളം ഉച്ചരിക്കുവാനും  എഴുതാനും പഠിപ്പിച്ചിരുന്ന  മാഷെവിടെ..?എന്റെ കൂട്ടുകാരെവിടെ...ഇന്ദിര  ഗീത.അമ്പിളി. ഷയില..സതീസന്‍.സജീവന്‍  ഗോപി..കനകന്‍ ...ആരുമില്ല...
ഞാന്‍ എന്റെ ഓര്‍മ്മകളെ  വെറുതെ  തലോടി

  ടീച്ചറിന്റെ  മോളയതുകൊണ്ട് ഒന്നാം ക്ലാസ്സില്‍ എനിക്ക് ഒന്നാമത്തെ ബെഞ്ചില്‍ തന്നെ ഇരിക്കാന്‍ ഇടം കിട്ടിയിരുന്നു...ഞാന്‍   നോക്കിയപ്പോ...ക്ലാസ്സില്‍  ഇഷ്ടം  പോലെ  കുട്ടികള്‍ ഉണ്ട്..അവരൊക്കെ  കരയുന്നു
ചിലര്‍ ബഹളം  വെക്കുന്നു..ഞാന്‍ എല്ലാരേയും  നോക്കി ചിരിച്ചു...

വീട്ടില്‍  ആരും നോക്കാനില്ലാത്ത കാരണം..നടക്കാന്‍ തുടങ്ങിയപ്പോഴേ  അമ്മ  എന്നെ  സ്കൂളില്‍ കൊണ്ടുപോകുമായിരുന്നു..അതുകൊണ്ട് സ്കൂള്‍  ആയിരുന്നു എനിക്കെല്ലാം..
അമ്മയുടെ അടുത്ത്  ഒരു സ്ടൂളില്‍ എനിക്കിരിക്കാന്‍ ഒരു സ്ഥലവും
കളിയ്ക്കാന്‍ ഇഷ്ടം പോലെ ഏട്ടന്മാരും... എച്ച്ചിമാരും....
തിന്നാന്‍ ഇഷ്ടം പോലെ  മുട്ടായിയും...
വീട്ടിലെന്നപോലെ..അവിടെ ചിരിച്ചു കളിച്ചു നടന്നു ..എല്ലാവരും എന്റെ കവിളില്‍ നുള്ളി  മുത്തം തന്നു..  അങ്ങനെ  രാജകുമാരിയായി നടന്നു...

    രാവിലെ  അമ്മയോടൊപ്പം സ്കൂളില്‍ പോകുന്നതും രസമായിരുന്നു....വീട്ടില്‍ നിന്നും കുറച്ചു ദൂരം നടക്കാനുണ്ട് സ്കൂളിലേക്ക്...നടപ്പാത  മാത്രേ ഉള്ളു...അതും പലരുടെയും പറംബുകളിളുടെ..
പിന്നെ  വയലിന്റെ  നടുവിലൂടെ.

മഴക്കാലത്ത്‌ അതിലുടെ നടക്കാന്‍ നല്ല രസമാണ്...
അമ്മ  വരംബിലൂടെയും  തെങ്ങിന്‍ തിട്ട കളിലൂടെയും  നടക്കുമ്പോള്‍ 
ഞാന്‍  വെള്ളത്തില്‍ കയ്യും കാലും ഇട്ടു വെള്ളം തെറിപ്പിച്ചു..നടന്നു പോകും   ..
.വെള്ളത്തില്‍ ഇരുന്നു...ഉടുപ്പില്‍ വെള്ളം നിറച്ചു..കുഞ്ഞു മീനുകളെ പിടിക്കാന്‍  കാത്തിരിക്കും...
പക്ഷെ കുഞ്ഞു മീനുകള്‍ ഓടിക്കളയും  ഞാനും പിന്നാലെ  ഓടി.... വെള്ളത്തില്‍ വീഴും...

  പിന്നെ  അമ്മേടെ കയ്യിന്നു നല്ല  നുള്ളും  അടിയും വാങ്ങി  കരഞ്ഞു വീര്‍ത്ത  കണ്ണുകളോടെ  സ്കൂളിലേക്ക്...

അവിടെയുള്ള  എന്റെ  കൂട്ടുകാരെ കാണുമ്പോള്‍  എല്ലാം മറന്നു അവരുടെ കൂടെ  നാരാണന്‍ മാഷ് പഠിപ്പിച്ച...കണക്കു   പാട്ടു.

.1 എന്ന് പറയുമ്പോള്‍ ഒന്നിച്ചു നിക്കണം
2 .   എന്ന് പറയുമ്പോള്‍ കൈ രണ്ടും പൊക്കണം
3    എന്ന് പറയുമ്പോള്‍  മൂക്കിന്‍ മേല്‍ തൊടണം
4    എന്ന് പറയുമ്പോള്‍  നാനിച്ചുനിക്കണം...
.......................................
നാരാണന്‍ മാഷ് പോയാല്‍ ഉടനെ  ഞാന്‍ എല്ലാരേയും   സ്നേഹത്തോടെ കെട്ടിപ്പിടിക്കും.. 
ഇന്ദിര ബീന..സജീവന്‍..  എല്ലാരേയും  ഇഷ്ടം ആയിരുന്നു.   കനകനെ  ആയിരുന്നു ഏറ്റവും  ഇഷ്ടം

എന്നാല്‍ എന്റെ സ്നേഹ പ്രകടനം...ആണ്‍കുട്ടികള്‍ക്ക് ഇഷ്ടയിരുന്നില്ല.

ഞാന്‍ കെട്ടിപ്പിടിക്കാത്ത ഒരേയൊരു  ആണ്‍കുട്ടിയെ ഉണ്ടായിരുന്നുള്ളു..ഗോപി...അവന്‍  എന്നും  മൂക്ക് ഒലിപ്പിചോണ്ട  നടക്കുന്നെ..പിന്നെ  വലിയ  ചന്ദനക്കുറിയും
എന്തോ അവനെ  മാത്രം  ഞാന്‍ കെട്ടിപിടിചില്ല  ...

   ഏതു കുട്ടീടെ പരെന്റ്റ്  ആണ്? ......
ആ ചോദ്യം കേട്ട് സുമംഗല  തിരിഞ്ഞു നോക്കി...
....  ഞാന്‍.... ഞാന്‍....   സ്റാഫ് റൂം എവിടെയാ?...

അയ്യോ...... അതിപ്പോ ഇവിടല്ല ...... അടുത്ത  ബില്‍ഡിംഗ് ലാ...
സുമംഗല  അത് ലക്ഷ്യ മാക്കി നടന്നു

          ഇംഗ്ലീഷില്‍ ഭംഗിയായി staffroom എന്ന്  എഴുതിയിരിക്കുന്നു

അകത്തുള്ള  കസേരകളിലേക്ക്‌ അവള്‍ എത്തി നോക്കി..

അവിടെ എന്റെ അമ്മ..ചുവന്ന മഷിയും  നീലമാഷിയും  പുരണ്ട  വിരലുകളില്‍  പേന പിടിച്ചു  എന്തോ എഴുതുന്നു.
.എന്നെ  കണ്ടപ്പോള്‍..എന്താ  മോളെ  നീ അവിടെയും ഇവിടെയും  നടക്കാതെ..
.ഇവിടെ വന്നിരിക്ക്‌..ചോപ്പും പച്ചയും  നിറമുള്ള ചോക്ക് തരാം  ..

അത് വാങ്ങിക്കാന്‍  ആര്‍ത്തിയോടെ റൂമിലോട്ടു കയറിയപ്പോ   ള്‍ഒ രു പെണ്‍കുട്ടി 
കമ്പ്യൂട്ടറില്‍ എന്തോ കളിക്കുന്നു...
അടുത്ത് ഒരു സ്ത്രീ...ഒട്ടും  പ്രസാദമില്ലാത്ത   മുഖത്തോടെ ..ആരാ...???

അവരുടെ കണ്ണാടി വെച്ച  തടിച്ച  മുഖത്ത് നോക്കി ഞാന്‍ ചോദിച്ചു?  
ടീച്ചര്‍ ഇല്ലേ?  കൌസല്ല്യ  ടീച്ചര്‍??

അയ്യോ  ടീച്ചര്‍  റിട്ടയര്‍ ചെയ്തു  കുറെ വര്‍ഷങ്ങള്‍  ആയല്ലോ...രണ്ടു  വര്ഷം  മുമ്പേ മരിച്ചും  പോയി... ..ആരാ??....

അടുത്ത  ചോദ്യത്തിന് മറുപടി നല്‍കാതെ..സുമംഗല  നിറഞ്ഞ  കണ്ണുകളോടെ പടിയിറങ്ങി...

ഇനി  എങ്ങോട്ടാ?  എന്നറിയാതെ..നില്‍ക്കുമ്പോഴാണ്...ഒരു വിളി കേട്ടത്...സുമംഗലെ... നീ ഞങ്ങളെ  ടീച്ചറിന്റെ  മോള്  അല്ലെ?
അതെ......

നിനക്ക് എന്നെ  മനസ്സിലായോ?

ഓര്‍മകളില്‍  ഉള്ള  മൂക്കൊലിപ്പിച്ചു നടന്ന  ഗോപി യല്ലേ  ഇത്

ഡാ...ഞാന്‍   നിന്നെ ഒട്ടും  പ്രതീക്ഷിച്ചില്ല  ഇവിടെ.....

പിന്നെ...നീ അന്ന്  മൂക്കൊലിപ്പിച്ചു നടന്നത് കൊണ്ടാ.
.ഞാന്‍ നിന്നെ  കെട്ടിപിടിക്കാഞ്ഞത്...എനിക്ക്  എല്ലരോടും  സ്നേഹമായിരുന്നു..
.അവള്‍  അത് പറയുമ്പോള്‍  കണ്ണ് നിറഞ്ഞിരുന്നു..
.ഗോപിയുടെ കൈ യ്യില്‍ പിടിച്ചു  വീണ്ടും  അവള്‍ പറഞ്ഞു..നിങ്ങള്‍ എല്ലാരും  എന്റെ കൂട്ടുകാരാണ്‌

അവന്‍  എന്ത് പറയണമെന്നറിയാതെ നിന്നു...

അമ്മേ...  എന്ന മോന്റെ വിളി കേട്ടാണ് ഒന്നാം  ക്ലാസ്സിലെ പെണ്‍കുട്ടി  പെട്ടെന്ന്  അമ്മയാണെന്ന  ബോധം വന്നത്.....

വാ ...പോകാം  അച്ചന്‍ വിളിക്കുന്നു..
സുമംഗല  തിരിഞ്ഞു നടന്നു..

അപ്പോള്‍ 
ഗോപി അറിയാതെ തൂവാല  കൊണ്ട് തന്റെ മൂക്ക് തുടയ്ക്കുകയായിരുന്നു